Follow Me TV

The Unbeatable

ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി ഒരുക്കുന്ന RRRന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി.

ചിത്രത്തില്‍ എന്‍ടിആര്‍ കൊമരം ഭീം ആയി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്.   കൊവിഡ് ലോക്ഡൗണിനു ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചത്.  എന്‍ടിആറിന്റെ കഥാപാത്രത്തിന്റെ ലുക്ക് വ്യക്തമാക്കുന്ന ടീസറാണ് ഇത്.   കോമരം ഭീം, അല്ലൂരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്.  രാംചരണും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.  അല്ലൂരി സീതാരാമ രാജുവായാണ് രാംചരണ്‍ വേഷമിടുന്നത്.  തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ്‌ദേവ് ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയ താരനിരതന്നെയുണ്ട്.