സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങി. 50 ടൺ സാവളയാണ് നാഫെഡിൽ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടര്‍ന്ന് ഒരു മാസം കൊണ്ട് ഇരട്ടിയോളമാണ് വില കൂടിയത്. സവാളയും,ളള്ളിയും.തൊട്ടാല്‍ കണ്ണും,കൈയ്യും നീറും. 1 മാസം മുന്‍പ് ഉള്ളി 1 കിലോ,65 രൂപ. ഇന്ന് അത് 115 രൂപയായി. ഉള്ളി പോട്ടെ സവാള മതിയെന്ന് കരുതിയാല്‍ അതും നടക്കില്ല. 42 രൂപയില്‍ നിന്ന് വില 90 രൂപ വരെയെത്തി. മഹാരാഷ്ട്ര,കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് സവാള കൂടുതലായി നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഉള്ളി തമിഴ്നാട്ടില്‍ നിന്നും. ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം നീളുന്ന മഴയാണ് തിരിച്ചടിയായത്. ക്യാരറ്റ് കിലോ 100 രൂപ,ബീന്‍സ് 50, ക്യാബേജ് 50, ബീറ്റ് റൂട്ട് കിലോ 60 രൂപ. മാര്‍ച്ച് മാസത്തില്‍ 20 രൂപയില്‍ നിന്നാണ് ക്യാരറ്റ് 100 രൂപയിലെത്തിയത്. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലവര്‍ധനവും ജനത്തെ വലയ്ക്കുകയാണ്. നിലവിലെ ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്