Follow Me TV

The Unbeatable

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുമതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുമതി നല്‍കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ ജില്ലാ ആശുപത്രികളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക.
ഈ ആശുപത്രികളിലെ പോസ്റ്റ്‌മോര്‍ട്ടം കാണുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ടാകും. നിശ്ചിത ഫീസ് അടച്ച് ഇത്തരം സൗ
കര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയ്യാറാക്കി കഴിഞ്ഞു.
മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്റേണ്‍ഷിപ്പിന് അനുമതി നല്‍കും.
പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചാലും വാര്‍ഷിക ഫീസ് നല്‍കണം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് സൗകര്യം അനുവദിക്കും എന്നാല്‍ നിലവില്‍ പഠിക്കുന്ന സ്ഥാപനവും ആശുപത്രികളുമായി ധാരണാ പത്രം ഒപ്പിടണമെന്ന വ്യവസ്ഥയുമുണ്ട്