Follow Me TV

The Unbeatable

ഹത്രാസ് കേസ് ; പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു.

ഹത്രാസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം.
ഹത്റാസ് കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായത്. അന്വേഷണം പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ എസ്ഐടി തയ്യാറാകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും കുടുംബം പറഞ്ഞു.ജയിലില്‍ കഴിയുന്ന നാല് പ്രതികളുടെയും ഡോക്ടര്‍മാരുടെയും മൊഴി സിബിഐ എടുത്തിട്ടുണ്ട്.

.