Follow Me TV

The Unbeatable

സാമ്പത്തിക തട്ടിപ്പ് കേസ് ; കുമ്മനം രാജശേഖരന്‍ നാലാം പ്രതി

സാമ്പത്തിക തട്ടിപ്പുകേസില്‍ നാലാം പ്രതിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആറന്‍മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.എന്നാല്‍ ഇതേ സമയം പണം ഇടപാടിനെ കുറിച്ച് അറിയില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് കുമ്മനം പറയുന്നത്.പ്രതിയാക്കാന്‍ തക്ക തെളിവൊന്നും പരാതിയില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നുമാണ് കുമ്മനത്തിന്റെ വാദം.
ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും
ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.