Follow Me TV

The Unbeatable

വാളയാർ വിഷമദ്യ ദുരന്തം:കോളനി നിവാസികൾ കഴിച്ച വിഷമദ്യം കണ്ടത്തി പോലീസ്

വാളയാർ വിഷമദ്യ ദുരന്തത്തിൽ ചെല്ലങ്കാവ് കോളനിയിലുള്ളവർ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്. ചെല്ലങ്കാവ് കോളനിക്ക് സമീപം   ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിലെ  കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം.കഴിഞ്ഞ ദിവസമാണ് വാളയാറിൽ വിഷമദ്യ ദുരന്തം നടന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് അഞ്ച് പേർ വ്യാജമദ്യം കഴിച്ച് മരിച്ചത്.രണ്ടു ദിവസങ്ങളിലായാണ് ദുരൂഹ സാഹചര്യത്തില്‍ മൂന്നുപേര്‍ മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തിനിടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂർത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.