Follow Me TV

The Unbeatable

സോളാർ തട്ടിപ്പ് : ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവ് ,ശാലു മേനോനും അമ്മയ്ക്കുമെതിരായ വിചാരണ തുടരും

സോളാർ കമ്പനിയുടെ പേരിൽ തിരുവനന്തപുരം മണക്കാട് സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയ കേസിൽ ബിജു രാധാകൃഷ്ണന് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കേസില്‍ നടി ശാലു മേനോനും അമ്മയ്ക്കുമെതിരെ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി.കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയിൽവാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണൻ.