Follow Me TV

The Unbeatable

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി മുതൽ പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം.നേരത്തെ പിടിച്ച തുക അടുത്തമാസം മുതല്‍ തിരികെ നല്‍കാനും യോഗത്തിൽ തീരുമാനമായി.
ധനവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും