Follow Me TV

The Unbeatable

കോടികളുടെ റെഡ്മി ഫോൺ കവർച്ച

കൃഷ്ണഗിരി:ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. ഷവോമി കമ്പനിയുടെ റെഡ്മിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫേണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്. ലോറിയിലുണ്ടായിരുന്ന അരുണ്‍, സതീഷ് കുമാര്‍ എന്നീ ഡ്രൈവര്‍മാരെ മര്‍ദിച്ച ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.