Follow Me TV

The Unbeatable

ക്യാവക്കും കാര്‍ത്തികക്കും കൈത്താങ്ങായി രാഹുല്‍

കവളപ്പാറ ദുരന്തത്തില്‍ വീടും കുടുംബവും നഷ്ട്ടപ്പെട്ട സഹോദരിമാരായ കാവ്യക്കും കാര്‍ത്തികക്കും പുതിയ വീടിന്റെ താക്കോല്‍ നല്‍കി വയനാട് എംപി രാഹുല്‍ഗാന്ധി.മലപ്പുറം കളക്ടറേറ്റിലായിരുന്നു ചടങ്ങുകള്‍.
അമ്മ, മുത്തശ്ശന്‍, മൂന്ന് സഹോദരിമാര്‍ എന്നിവരെയാണ് കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാവ്യക്കും കാര്‍ത്തികയ്ക്കും നഷ്ടമായത്. കോളേജ് ഹോസ്റ്റലില്‍ ആയിരുന്നതിനാലാണ് അന്ന് അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.ഇവരുടെ ദുരവസ്ഥയറിഞ്ഞ രാഹുല്‍ ഇവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.