പാലക്കാട് വാളയാര്‍ മദ്യദുരന്തം വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂ. മരിച്ചവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു.രാവിലെ 10 മണിയോടെയാണ് ചെല്ലംകാട് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചത്. മരിച്ചവരില്‍ സംസ്കാരം നടത്തിയ രണ്ടു പേരുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ പുറത്തെടുത്തിരുന്നു.
മരിച്ചവരില്‍ ശിവന്റെ പോസ്റ്റുമോര്‍ട്ടം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. അയ്യപ്പന്റെയും, രാമന്റെയും മൃതദേഹങ്ങള്‍ കൂടി ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. വെള്ളം കലര്‍ത്തുമ്പോള്‍ പാലുപോലെ പതഞ്ഞുപൊങ്ങുന്ന ദ്രാവകമാണ് കുടിച്ചത് എന്നാണ് കുടിച്ചവര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മദ്യത്തില്‍ എന്താണ് കലര്‍ന്നത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. മദ്യം കഴിച്ചവരില്‍ 8 പേര് നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.അതേസമയം, മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാര്‍ മലയടിവാരത്ത് ഉള്‍പ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിവിധ കോളനികള്‍ കേന്ദ്രീകരിച്ചും എക്സൈസ് സംഘത്തിന്റെ റെയ്ഡ് തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ ആദിവാസികള്‍ കഴിച്ചത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്