Follow Me TV

The Unbeatable

സംസ്ഥാനത്ത് സവാള, ളള്ളി വില കുതിച്ചുയരുന്നു

അയല്‍സംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടര്‍ന്ന് ഒരു മാസം കൊണ്ട് ഇരട്ടിയോളമാണ് വില കൂടിയത്. സവാളയും,ളള്ളിയും.തൊട്ടാല്‍ കണ്ണും,കൈയ്യും നീറും. 1 മാസം മുന്‍പ് ഉള്ളി 1 കിലോ,65 രൂപ. ഇന്ന് അത് 115 രൂപയായി. ഉള്ളി പോട്ടെ സവാള മതിയെന്ന് കരുതിയാല്‍ അതും നടക്കില്ല. 42 രൂപയില്‍ നിന്ന് വില 90 രൂപ വരെയെത്തി. മഹാരാഷ്ട്ര,കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് സവാള കൂടുതലായി നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഉള്ളി തമിഴ്‌നാട്ടില്‍ നിന്നും. ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം നീളുന്ന മഴയാണ് തിരിച്ചടിയായത്. ക്യാരറ്റ് കിലോ 100 രൂപ,ബീന്‍സ് 50, ക്യാബേജ് 50, ബീറ്റ് റൂട്ട് കിലോ 60 രൂപ. മാര്‍ച്ച് മാസത്തില്‍ 20 രൂപയില്‍ നിന്നാണ് ക്യാരറ്റ് 100 രൂപയിലെത്തിയത്. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലവര്‍ധനവും ജനത്തെ വലയ്ക്കുകയാണ്. നിലവിലെ