Follow Me TV

The Unbeatable

ഒമാനില്‍ പ്രവാസികള്‍ക്ക് ഇനി ഫ്‌ലാറ്റുകളും ഓഫിസുകളും വങ്ങാം

ഒമാനില്‍ പ്രവാസികള്‍ക്കു ബഹുനില മന്ദിരങ്ങളില്‍ ഫ്‌ലാറ്റുകളും ഓഫിസുകളും വാങ്ങാന്‍ അനുമതി. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികളുടെ ഭാഗമായാണിത്.രാജ്യത്തു ചുരുങ്ങിയത് 2 വര്‍ഷമായി താമസിക്കുന്നവര്‍ക്ക് 50 വര്‍ഷത്തേക്കു പാട്ടവ്യവസ്ഥയിലാണു നല്‍കുക. ഇതു 49 വര്‍ഷത്തേക്കു കൂടി പുതുക്കാം. ഫ്‌ലാറ്റുകള്‍ 4 വര്‍ഷത്തിനു ശേഷമേ വില്‍ക്കാനാകൂ.അപേക്ഷകന് 23 വയസ്സില്‍ കുറയരുത്. ഉടമ മരിച്ചാല്‍ അനന്തരാവകാശിക്കു ലഭിക്കും.