Follow Me TV

The Unbeatable

കൊവിഡ് മരണനിരക്കില്‍ വര്‍ദ്ധനവുമായി എറണാകുളം ജില്ല

എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ബഷീര്‍ , കൂത്താട്ടുകുളം സ്വദേശി കുമാരി , അല്ലപ്പറ സ്വദേശി സുലൈമാന്‍, വാവക്കാട് സ്വദേശിനി രാജമ്മ എന്നിവരാണ് മരിച്ചത്. നാലുപേരും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.അതേസമയം, എറണാകുളം ജില്ലയില്‍ ഇന്നലെ 598 പേര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇതില്‍ 398 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.