അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നേർക്കുനേർ ഏറ്റുമുട്ടി മുഖ്യ സ്ഥാനാർഥികൾ.നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബെെഡനുമാണ് നിരന്തരം വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത്..
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിട്ടേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ പുതിയ വീരവാദം.
ജോര്‍ജിയയിലെ മകോണില്‍ നടന്ന പ്രചരണ റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം. ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥാനാര്‍ത്ഥിയായ ബൈഡനോട് മത്സരിക്കുന്നത് തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും ബൈഡന് അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന് രംഗത്തെത്തി. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ഉറപ്പാണോ എന്നാണ് ബൈഡന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ഇതിന് മുന്‍പും പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചുമെല്ലാമാണ് ഇരുവരും അഭിമുഖങ്ങളിലും ചാനൽ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നത്
കോവിഡ് പ്രതിരോധത്തിനു ട്രംപ് ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ലെന്ന് ബെെഡൻ ഒരു ചാനൽ പരിപാടിക്കിടെ കുറ്റപ്പെടുത്തിയിരുന്നു.. കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തന്നെ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ട്രംപ് ഭരണകൂടത്തിനു മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നാൽ, കോവിഡിനെ നേരിടാൻ ക്രിയാത്മകമായി ട്രംപ് ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മോശമാണെന്നും ബെെഡൻ അന്ന് പറഞ്ഞിരുന്നു.
ബെെഡൻ ആയിരുന്നു ഈ സമയത്ത് ഭരിക്കുന്നതെങ്കിൽ മരണസംഖ്യ ഇപ്പോഴത്തേക്കാൾ കൂടുതലായിരിക്കുമെന്നാണ് ട്രംപ് പരിഹാസ രൂപേണ മറുപടി നൽകിയിരുന്നത്.
അമേരിക്ക തിരഞ്ഞെടുപ്പിനോടടുക്കുമ്പോൾ വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും തുടരുകയാണ് .തന്റെ ചില പൊടികൈകൾ കൊണ്ട് ഭരണം നിലനിർത്താൻ ആവുമെന്ന പ്രതീക്ഷയിലാണ് ട്രംപ് .എന്നാൽ ട്രംപിന്റെ ജനപ്രീതിയിൽ ഉണ്ടാകുന്ന ഇടിവ് തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റിക് പാർട്ടി .
More Stories
News Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു