Follow Me TV

The Unbeatable

എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കസ്റ്റംസ് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി .23 വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കേസ് 23-ാം തിയതി വീണ്ടും പരിഗണിക്കും.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിന് പുറമെ താന്‍ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ അറിയിച്ചു.എന്നാല്‍ സമന്‍സ് കൈപറ്റാന്‍ ശിവശങ്കര്‍ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വാദിച്ചത്. ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചിരുന്നു.