Follow Me TV

The Unbeatable

രാഹുല്‍ഗാന്ധി എം.പി വിരുന്നുകാരനല്ലെന്ന് സി. കെ ശശീന്ദ്രന്‍ എംഎല്‍എ

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് സി. കെ ശശീന്ദ്രന്‍ എംഎല്‍എ. രാഹുല്‍ഗാന്ധി എം.പി വിരുന്നുകാരനല്ലെന്നും ,  മണ്ഡലത്തില്‍ വന്ന് പോകാത്തതുകൊണ്ടാണ് ഇത് വാര്‍ത്തയായതെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.എംപിയുടെ സന്ദര്‍ശനത്തില്‍ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല. എംപിയുടെ വരവ് ആഘോഷിക്കപ്പെടുന്നതിന്റെ കാര്യം മനസിലാകുന്നില്ല. സ്‌കൂള്‍ കെട്ടിട ഉദ്ഘാടന വിവാദം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് നിര്‍മിച്ചതാണെന്നും സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്തതാണ് വിനയായതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.