Follow Me TV

The Unbeatable

മിസൈല്‍ വിക്ഷേപണം ;വിജയകരമാക്കി ഇന്ത്യ

ബ്രമ്മോസ് സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈലിന്റെ വിക്ഷേപണം വിജയകരമാക്കി ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്‌റ്റെല്‍ത്ത്്് ഡിസ്‌ട്രോയറായ എഎന്‍എസ് ചെന്നൈയില്‍ നിന്ന്്് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കി.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈല്‍ എന്ന നിലയില്‍ ബ്രഹ്‌മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒ, ബ്രഹ്‌മോസ്, ഇന്ത്യന്‍ നേവി എന്നിവരെ അഭിനന്ദിച്ചു.