Follow Me TV

The Unbeatable

കോവിഡ് രോഗികളുടെ മരണം; മെഡി.കോളേജ് ജീവനക്കാരുടെ അനാസ്ഥയെന്ന് നഴ്സിങ്ങ് ഓഫീസറുടെ വെളിപ്പെടുത്തല്‍

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ മരിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധയെന്ന് നഴ്‌സിങ്ങ് ഓഫീസര്‍ ജലജ ദേവിയുടെ വെളിപ്പെടുത്തല്‍. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് ആര്‍എംഒ നഴ്‌സിങ്ങ് ഓഫീസരുടെയും ഹെഡ് നേഴസ്മാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. അശ്രദ്ധകൊണ്ട് പലര്‍ക്കും മരണം സംഭവിക്കുന്നുവെന്നാണ് സന്ദേസത്തിലുള്ളത്.രോഗികള്‍ക്കു പലര്‍ക്കും ഓക്‌സിജന്‍മാസ്‌ക്,വെന്റിലേറ്റര്‍ട്യൂബ്്് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്നും അവര്‍പറഞ്ഞു. ഈ അടുത്തു മരിച്ച ഹാരിസിന്റ മരണവും ഇത്തരത്തില്‍ ജിവനക്കാരുടെ അനാസ്ഥകൊണ്ടാണെന്നും ജലജ ദേവി പറഞ്ഞു. സന്ദേശത്തിന്റ സത്യാവസ്ഥയെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.