സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.നടുവിനും കഴുത്തിനും വേദന യെന്നു പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്നങ്ങള്‍ കാണാത്തതിനാല്‍ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്തേക്കും. അങ്ങനെയെങ്കില്‍ അറസ്റ്റാണ് കസ്റ്റംസിന്റെ ലക്ഷ്യമെങ്കില്‍ അതിന് തടസമുണ്ടാകില്ല. അതുകൊണ്ടു തന്നെ അറസ്റ്റ് തടയാനായി മെഡിക്കല്‍ ബോര്‍ഡിന് മുന്‍പ് തന്നെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.ഇതുസംബന്ധിച്ച് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ കസ്റ്റംസോ എന്‍.ഐ.എയെയോ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല. അതേസമയം, നേരത്തെ കസ്റ്റംസ് സംഘം ശിവശങ്കറിനെ വിളിച്ചുവരുത്തി ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.കേസിലെ രണ്ടാംപ്രതിയായ സ്വപ്ന സുരേഷുമായി സൗഹൃദം മാത്രമാണുള്ളതെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞത്. പ്രതികൾ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ശിവശങ്കർ പറഞ്ഞിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്