Follow Me TV

The Unbeatable

തര്‍ക്കമൊഴിയാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ 100ാം വാര്‍ഷികമാഘോഷിക്കുമ്പോഴും വളരെ പ്രസക്തമാകുന്നത് പാര്‍ട്ടിയുടെ സ്ഥാപനദിനത്തെകുറച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ്. .സിപിഎം 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 95 വര്‍ഷമായിട്ടുള്ളൂ എന്നാണ് സിപിഐ പറയുന്നത്. സത്യം പറഞ്ഞാല്‍ പാര്‍ട്ടിയുടെ സ്ഥാപനദിനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സിപിഎമ്മും സിപിഐയും. ഈ ഒരു കാരണം മതി ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളമുണ്ടെ്ന്ന്് മനസിലാക്കാന്‍.1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എംഎന്‍ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയെന്ന് സിപിഎം പറയുന്നു.എന്നാല്‍ 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടി രൂപീകരിച്ചത് എന്നാണ് സിപിഐ വാദിക്കുത്.
്.1925 ഡിസംബര്‍ 26 കാണ്‍പൂരില്‍ വച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ് സിപിഐ ജനനം കൊണ്ടതും അതിന്റെ ഭരണഘടന അംഗീകരിക്കുകയും ചെയ്യുന്നത്.ഇന്ത്യന്‍ സ്വാതന്ത്രത്തെപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍കൊണ്ടില്ലെന്നുമാത്രമല്ല ഇന്ത്്യന്‍ ബൂര്‍ഷ്വാസിയെ തുടച്ചുനീക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാര്‍ന്നു ആദ്യമെങ്കിലും പിന്നീട് അത് മാറ്റുകയും ജനാധിപത്യത്തെ അംഗീകരിച്ച്്് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുകയും ചെയ്തു.പ്രായപൂര്‍ത്തീവോട്ടവകാശം, കര്ഷകന് കൃഷിഭൂമി എന്നിങ്ങനെ ഒട്ടനവധി ആവശ്യങ്ങളാണ് സിപിഐ ഉയര്‍ത്തികാട്ടിയത്.1935ന് ശേഷം രാ്ജ്യത്താകമാനം ഘടകപാര്‍ട്ടികള്‍ രൂപീകരിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നൊരാശയം ഇന്ത്യയില്‍ പടര്‍ന്നു. വൈകാതെ കേരളത്തിലും എത്തി.കൃഷ്ണപിള്ള ,എകെജി,ഇഎംഎസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് കേരളത്തില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടി പച്ചപിടിക്കുന്നത്.മൂന്ന് നേതാക്കന്‍മാരും പാവപ്പെട്ടവര്‍ക്ക് വേണ്ടി സമരങ്ങള്‍ അഴിച്ചുവിട്ടതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനകീയമായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചികഞ്ഞുനോക്കിയാല്‍ കേരളത്തിലെ പുന്നപ്രയും വയലാറുമെല്ലാം വിപ്ലവസമരങ്ങള്‍ക്ക് വേദിയായ ഇടങ്ങളാണ്.  സമരങ്ങള്‍ക്കൊടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത് നിരവധി രക്തസാക്ഷികളെയാണ്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്.  തുടര്‍ന്ന് കേരളം കണ്ടത് ഇഎംഎസ് ,നയനാര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മികച്ച ഭരണം തന്നെയായിരുന്നു.  ഇഎംഎസില്‍ നിന്ന് പിണറായിയിലേക്കെത്തുമ്പോള്‍ ഇന്ത്യ കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പുകളാണ്.
ഇനി എടുത്തുപറയേണ്ട മറ്റൊരുകാര്യമുണ്ട്. 1996ലെ നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ്
 പിണറായി കാഴ്ച്ചവച്ചത്.  പിണറായി വിജയനെ പോലുള്ള ചുരുക്കം ചില നേതാക്കള്‍ക്കുമാത്രമേ കേരളവികസനത്തെകുറിച്ച് കൃത്യമായ ധാരണയുള്ളൂ.  എന്നിരുന്നിട്ടും എങ്ങനെയാണ് നമ്മുടെ മന്ത്രി ലാവലിന്‍ കരാര്‍കേസില്‍ വില്ലനായി മാറിയത്… പക്ഷേ ഇത്തരം ആക്ഷേപങ്ങളെല്ലാം അതിജീവിച്ച് അദ്ദേഹം കേരള മുഖ്യമന്ത്രിയായപ്പോഴും എന്തുകൊണ്ടാണ് സ്വപ്നയും സ്വര്‍ണ്ണക്കടത്തും ലൈഫ്മിഷനുമെല്ലാം പിണറായി  സര്‍ക്കാരില്‍
പിടിമുറുക്കിയിരിക്കുന്നത്.