Follow Me TV

The Unbeatable

പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ അവസരം

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം.www.norkaroots.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി ആദ്യം അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രഷന്‍ നമ്പരും പാസ്‌പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷന്‍ നല്‍അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ നോര്‍ക്കയില്‍ നിന്ന് എസ്എംഎസ് സന്ദേശം ലഭിച്ചവര്‍ക്ക് www.norkaroots.org എന്ന വൈബ്‌സൈറ്റില്‍ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്താം. എന്‍ആര്‍ഐ അക്കൗണ്ട് നമ്പര്‍ സമര്‍പ്പിച്ചുളളവര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കിയ ശേഷം അനുബന്ധരേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഒരോന്നും രണ്ട് എംബിയ്ക്ക് താഴെയുളള PDF/jpeg ഫോര്‍മാറ്റില്‍ ഉളളതായിരിക്കണം. രേഖകള്‍ സമര്‍പ്പിച്ച ശേഷം സേവ് എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണം. അവസാന തീയതി നവംബര്‍ ഏഴ്.