നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കമല്‍ഹാസനെ യു.പി.എയിലേക്ക് ക്ഷണിച്ചുകൊണ്ട് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അളഗിരി വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ ചൂട് പിടിക്കുകയാണ്. കമല്‍- രജനീകാന്തുമായി പുതിയ സഖ്യനീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കോണ്‍ഗ്രസ് ക്ഷണമെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ താരസാന്നിധ്യമായ ഖുശ്ബു ബി.ജെ.പിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് കമൽഹാസനെ യു.പി.എയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം