Follow Me TV

The Unbeatable

നവരാത്രി ആശംസ അറിയിച്ച് ജോ ബൈഡനും കമലാ ഹാരിസും

വാഷിങ്ടൺ :അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസും .തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെയെന്നാണ് ഇരുവരും ആശംസിച്ചത് .യുഎസിലും ലോകത്തിലെ മറ്റെല്ലാ ഭാഗത്തും നവരാത്രി ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും തന്റെയും ഭാര്യ ജില്ലിന്റെയും ആശംസ ബൈഡന്‍ ട്വീറ്റിലൂടെ അറിയിച്ചു. നവരാത്രിയുടെ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാവട്ടെയെന്നും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട അമേരിക്ക പടുത്തുയര്‍ത്താന്‍ സാധിക്കട്ടെയെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസിലെ നാല്‍പത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തില്‍ 25 ലക്ഷത്തോളം പേര്‍ക്ക് വോട്ടവകാശമുണ്ടെന്നാണ് കണക്ക്. പ്രധാന മണ്ഡലങ്ങളായ ടെക്‌സാസ്, മിഷിഗണ്‍, ഫ്‌ളോറിഡ,പെന്‍സില്‍വാനിയ എന്നിവടങ്ങളില്‍ മാത്രം 13 ലക്ഷത്തോളം ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുണ്ട്.