Follow Me TV

The Unbeatable

67 വര്‍ഷത്തിന് ശേഷം ഒരു സ്ത്രീയുടെ വധശിഷ നടപ്പക്കാനൊരുങ്ങി അമേരിക്ക

നീണ്ട 67 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചത് . ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയെയാണ് വധശിക്ഷക്ക് വിധിച്ചത് .2020 ഡിസംബർ 8 നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക .അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റാണ് വധശിക്ഷ വിവരം പ്രഖ്യാപിച്ചത് .1953 ഡിസംബർ 18 നാണ് ഇതിന് മുൻപ് ഒരു വനിതയെ അമേരിക്കയിൽ വധശിക്ഷക്ക് വിധേയയാക്കിയത് .ബോണി ബ്രൗൺ ഹെഡി എന്ന വനിതയായിരുന്നു അന്ന് തൂക്കിലേറ്റപെട്ടത് . തട്ടിക്കൊണ്ടു പോകൽ , കൊലപാതകം , തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് മിസോറിയിലെ ഗ്യാസ്ചേമ്പറിലായിരുന്നു ഹെഡിയെ വധശിക്ഷക്ക് വിധേയയാക്കിയത് .ഗർഭിണിയായ ബോബി സ്റ്റിർനെറ്റ് എന്ന യുവതിയെ 2004 ൽ കൊലപ്പെടുത്തിയ ശേക്ഷം ഗർഭിണിയുടെ വയർ പിളർന്ന് അവരുടെ കുഞ്ഞിനെ പുറത്തെടുത്ത് അത് സ്വന്തം കുഞ്ഞാണെന്ന് അവകാശവാദമുന്നയിച്ചു എന്നതായിരുന്നു മോണ്ട് ഗോമറിക്കെതിരായി തെളിഞ്ഞ കുറ്റം . ഇവരെ വിഷം കുത്തിവച്ചു വധിക്കാനാണ് തീരുമാനം . ശിക്ഷ വിധി ഡിസംബർ 8 ന് തന്നെ നടപ്പിലാക്കും . കറിക്കത്തി ഉപയോഗിച്ചു കൃത്യം നിർവഹിച്ചു വ്യക്തി ദയയുടെ ഒരു കണികപോലും അർഹിക്കുന്നില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ . മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകം ,ക്രൂരമായ ചെയ്തിയുടെ വ്യാപ്തി എന്നിവ കണക്കിലെടുത്തണ് മോണ്ട് ഗോമറിക്ക് വധശിക്ഷ തന്നെ നൽകാൻ കോടതി തീരുമാനിച്ചത് .