Follow Me TV

The Unbeatable

പരിക്കിനെ തുടര്‍ന്ന് ഡ്വെയിന്‍ ബ്രാവോയ്ക്ക് മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. തുടര്‍ തോല്‍വികളുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ബ്രാവോയുടെ അഭാവം കനത്ത തിരിച്ചടിയാവും.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡ്വെയിന്‍ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവര്‍ എറിഞ്ഞത്. ഓവറില്‍ 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ മൂന്ന് സിക്‌സര്‍ അടിച്ച് അക്‌സര്‍ പട്ടേല്‍ വിജയിപ്പിച്ചു. മത്സരത്തിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണിയാണ് ബ്രാവോയ്ക്ക് പരുക്കായതിനാലാണ് അദ്ദേഹത്തെ കൊണ്ട് അവസാന ഓവര്‍ എറിയിക്കാതിരുന്നതെന്ന് വ്യക്തമാക്കിയത്.9 മത്സരങ്ങള്‍ കളിച്ച ചെന്നൈ 3 മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ആകെ 6 പോയിന്റുള്ള ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ട്. ”അദ്ദേഹത്തിന് വലത് തുടയില്‍ പരുക്കേറ്റു എന്നാണ് തോന്നുന്നത്.ഗ്രൗണ്ടില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടുന്നത്ര ഗൗരവമുള്ള പരുക്കായിരുന്നു അത്. അവസാന ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലല്ലോ എന്നതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍, ഏതാനും ദിവസമോ കുറച്ച് ആഴ്ചകളോ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.”- ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് പറഞ്ഞു.