ചൈന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത് കൊറോണ വൈറസിനെയാണ് . മറ്റു പല ആഭ്യന്തര കാരണങ്ങളാല്‍ ഇന്ത്യയും അമേരിക്കയും ചൈനയുമായി അത്ര സ്വരചേര്ച്ചയിലുമല്ല. യുഎസ്-ചൈന ബന്ധം വരും നാളുകളില്‍ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. .യു എസ് കോടതികളിലെ ചൈനീസ് പണ്ഡിതരുടെ വിചാരണ അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ചൈനയിലെ അമേരിക്കക്കാരെ തടങ്കലില്‍ വക്കും എന്ന് അമേരിക്കക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് സൈനിക അനുബന്ധ പണ്ഡിതന്മാരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വിചാരണ ചെയ്തതിന് മറുപ്പടിയായിയാണ് ചൈനീസ് സര്‍ക്കാര്‍ വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .വാള് സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം ലോകത്തെ പ്രമുഖ സാമ്പത്തിക സൈനിക ശക്തിയായ അമേരിക്കയുടെ സാങ്കോതികവും ,സൈനീകവുമായതും മറ്റ് അറിവുകളും ചാരവൃത്തിയിലൂടെ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നു വെന്ന് ട്രംപ് ഭരണകൂടം മുമ്പ് ആരോപിച്ചിരുന്നു.എന്നാല്‍ ഈ ആരോപണം ബീജീംഗ് നിഷേധിക്കുകയും ചെയ്തിരുന്നു .ഇതിന് പുറമെ കഴിഞ്ഞ മാസം ,ആയിരത്തിലധികം ചൈനീസ് പൗരന്മാര്ക്ക് വിസ റദ്ദാക്കിയതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഉണ്ടായിരുന്നു .സുരക്ഷയുടെ ഭാഗമായി ആണ് ഇത്തരത്തിലോരു പ്രവര്‍ത്തി ചെയ്തതെന്നാണ് അമേരിക്കന്‍ ഭരമകൂടം പറഞ്ഞിരുന്നത്. അമേരിക്കയുടെ ഈ പ്രവര്‍ത്തി മനുഷ്യവകാശ ലംഘനം ആണെ്ന് ചൈന അഭിപ്രായപ്പെടുകയും ഉണ്ടായി.എന്നാല്‍ ഇതെ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക ആധിപത്യ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാത്ത ചൈനയില്‍ നിന്നുള്ള നിയമാനുസൃത വിദ്യാര്‍ത്ഥികളെയും , പണ്ഡിതന്മാരെയും അമേരിക്ക സ്വാഗതം ചെയ്യുന്നത് തുടരുകയാണെന്ന് അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞിരുന്നു.എന്തിരുന്നാലും നിലവില്‍ പരസ്പ്പരം വിലപേശിക്കൊണ്ടുള്ള തന്ത്രങ്ങളാണ് ഇരുകൂട്ടരും പ്രയോഗിക്കുന്നത്.ഇനി മറ്റൊരു കാര്യം ചൈനക്കെതിരെ അമേരിക്ക മാത്രമല്ല ആരോപണങ്ങള്‍ ഉന്നയിക്കുന്നത് . അമേരിക്കക്കെതിരെ ചൈനയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട് . അന്താരാഷ്ട്ര ക്രമത്തിനും ലോക സമാധാനത്തിനും ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്നും. മേഖലകളില്‍ അശാന്തിയുണ്ടാക്കുന്നതും അന്താരാഷ് ലോകസമാധാനം തകര്‍ക്കുന്നതിനും വര്‍ഷങ്ങളായി തെളിവുകളുണ്ടെന്നും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇറാഖിലും സിറിയയിലും ലിബിയയിലും മറ്റ് രാജ്യങ്ങളിലും അമേരിക്കന്‍ ഇടപെടല്‍മൂലം എട്ട് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തു എന്ന്ും ചൈന മുമ്പ് ആരോപണം നടത്തിയിരുന്നു . ഇത്തരത്തില്‍ പരസ്പ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുകൂട്ടരും ലോകശക്തിയകാന് പെടാപ്പാടുപെടുമ്പോള്‍ അവിടെ ഇല്ലാതെ ആകുന്നത് ഈ രാജ്യങ്ങളില്‍ ജീവിക്കുന്ന ജനങ്ങലുടെ ജീവിതമാണ്്.
The Unbeatable
More Stories
രാജ്യത്തെ ഒരുമിച്ച് നിര്‍ത്തും
ട്രംപിന് കനത്ത തിരിച്ചടി
വന്‍ മുന്നേറ്റവുമായി ബൈഡന്