മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റിയെയാണ് തലയറുത്ത് കൊലപ്പെടുത്തിയത്.കോണ്‍ഫ്ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.കൊലയാളി പിന്നീട് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഭീകരര്‍ വിജയിക്കില്ലെന്ന് പ്രഖ്യാപിച്ചു.ഒരു മാസം മുമ്പ് സാമുവല്‍ പാറ്റി വിദ്യാര്‍ത്ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്.
The Unbeatable
More Stories
രാജ്യത്തെ ഒരുമിച്ച് നിര്‍ത്തും
ട്രംപിന് കനത്ത തിരിച്ചടി
വന്‍ മുന്നേറ്റവുമായി ബൈഡന്