മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ വീണ്ടും പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 11, 447 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 15,76,062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,502 പേര്‍ക്ക് ജീവന് നഷ്ടമായി. പൂനെ, മുംബൈ, താനെ ,നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകള്‍. രോഗികളോടൊപ്പം രോഗം ഭേദമാകുന്നവരുടെഎണ്ണം മഹാരാഷ്ട്രയില്‍ വര്‍ധിക്കുകയാണ്.തമിഴ്നാട്ടില്‍ 4389 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു , കര്‍ണാടകയില്‍ 7542 പേര്‍ക്കും . ബംഗലുരുവില്‍ 3441പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് ബംഗലുരു. കൊവിഡ് ബാധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വരാനിരിക്കുന്ന മൂന്നുമാസം കൊവിഡ് വ്യാപനത്തില്‍ നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം