Follow Me TV

The Unbeatable

സ്പുട്നിക്ക് വി യുടെ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്നിക്ക് വി യുടെ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക.
എന്നാല്‍ വാക്സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി അപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് മരുന്നിന്റെ നിര്‍മാതാക്കളായ ഫൈസര്‍. ഇതോടെ ഫൈസറിന്റെ വാക്സിന്‍ നവംബറോട് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതെസമയം തെരഞ്ഞെടുപ്പ് വാഗ്ദാനമായി അടുത്ത മാസത്തോടെ അമേരിക്കയില്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്.റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ഫലം കണ്ടിട്ട് മാത്രമേ വാക്സിന് സംഘടന അംഗീകാരം നല്‍കുകയുള്ളു.