Follow Me TV

The Unbeatable

ശാരീരിക പീഡനം ; ഭർത്താവിനെ കൊന്ന് തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഭാര്യ പൊലീസ് സ്റ്റേഷനിൽ

ലക്ഷ്മിപുർ∙ അസമിൽ 48കാരിയായ സ്ത്രീ ഭർത്താവിനെ കൊന്നു തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തി .അസമിലെ മാസഗോണിലാണ് സംഭവം.ഗുണേശ്വരി ബർകടകി ആണ് ഭർത്താവ് മുദിരാമിനെ(55) കൊന്ന് തലയുമായി പൊലീസ് ഔട്ട്പോസ്റ്റിലെത്തിയത്.തുടർച്ചയായുള്ള പീഡനം സഹിക്കവയ്യാതെയാണ് കൃത്യം ചെയ്തതെന്ന് ഗുണേശ്വരി പൊലീസിൽ മൊഴി നൽകി. മദ്യപിച്ചെത്തി ദിവസവും മുദിരാമൻ ഉപദ്രവിച്ചിരുന്നു. കോടാലി ഉപയോഗിച്ച് മുറിവേൽപ്പിച്ചിരുന്നു. സംഭവ ദിവസം പതിവുപോലെ മദ്യപിച്ചെത്തിയ മുദിരാമൻ മർദ്ദിച്ചുവെന്നും സഹികെട്ടപ്പോൾ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തലവെട്ടിയെടുക്കുകയായിരുന്നുവെന്നും ഗുണേശ്വരി പൊലീസിനോട് വ്യക്തമാക്കി.
രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടക്കം അഞ്ച് മക്കളാണ് മുദിരാമൻ-ഗുണേശ്വരി ദമ്പതികൾക്ക്. ഒരിക്കൽ മുദിരാമന്റെ ഉപദ്രവം സഹിക്കവയ്യാതെ ഗുണേശ്വരി വീട് വിട്ട് പോയിരുന്നു. എന്നാൽ മക്കളെ ഓർത്ത് തിരികെ എത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗുണേശ്വരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.