പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്.ഭക്ഷ്യമന്ത്രി പാലക്കാട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊയ്തെടുത്ത ഒന്നാം വിളനെല്ല് മുഴുവന്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത് വാര്‍ത്തയായതോടെയാണ് ഭക്ഷ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍. ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും.ഒപ്പം കര്‍ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.കുടാതെ ഇടഞ്ഞു നില്ക്കുന്ന മില്ലുകളെ ഒഴിവാക്കി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും. ചൊവ്വാഴ്ച്ച മുതല്‍ നെല്ല് സംഭരണം തുടങ്ങും.നിലവില്‍ പാഡി കോ എന്ന സഹകരണ സ്ഥാപനവും നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും 35 സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്