Follow Me TV

The Unbeatable

എം ശിവശങ്കറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

എം ശിവശങ്കറിനെ പിആര്‍എസില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി . കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.ആശുപത്രി പരിസരത്തെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് എം ശിവശങ്കറിനെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. രോഗികളെ കൊണ്ടു വരുന്ന സ്തിരം വഴിയിലൂടെയല്ലാതെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കവാടം വഴിയാണ് ശിവശങ്കറിനെ പുറത്തേക്ക് എത്തിച്ചത്. ശിവശങ്കറിനെ പുറത്തേക്ക് എത്തിക്കുന്ന ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആശുപത്രി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ കൈയ്യേറ്റമുണ്ടായി. ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റു.അതേസമയം, ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. നിലവില്‍ നടുവേദനയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ശിവശങ്കറിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്നത്.