കൊവിഡിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. പ്രതിദിന കൊവിഡ് കേസുകൾ 3000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യ തലസ്ഥാനത്ത് തണുപ്പുകാലം കൂടി എത്തുന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ സുപ്രിംകോടതി ജസ്റ്റിസ് മദൻ വി ലോകൂർ അധ്യക്ഷനായ ഏകാംഗ സമിതിയെ നിയമിച്ച തിലും ആരോഗ്യ പ്രവർത്തകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
തണുപ്പുകാലവും ദീപാവലിയും വലിയ ആശങ്കയാകുമെന്ന് എയിംസിലെ ഡോക്ടർ പ്രവീൺ പ്രദീപ് പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിന് പുറമേ ദീപാവലിയ്ക്ക് പിന്നാലെയുള്ള വിഷപുകയും ഡൽഹിയുടെ അന്തരീക്ഷത്തെ ശ്വാസം മുട്ടിക്കും. ഇത് ഡൽഹി നിവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
The Unbeatable
More Stories
ഇന്ന് ശിശുദിനം
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?