Follow Me TV

The Unbeatable

കര്‍ഷകര്‍ക്ക് കാര്‍ഷിക ബില്‍ ഒരു ചോദ്യചിഹ്നമോ

ഇന്ത്യ ഒരു കാർഷിക രാജ്യമാണ് .കാർഷിക ഇന്ത്യയുടെ നട്ടെല്ലാണ് ഓരോ കർഷകനും.എന്നാലിന്ന് അതേ കർഷകൻ തന്നെ  അതിജീവനത്തിനായി തെരുവിലിറങ്ങി പോരാടേണ്ടി വരുന്ന ധൗര്ഭാഗ്യകരമായ സ്ഥിതി വിശേഷമാണ്  .രാജ്യത്തെ  150 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് നിലനിൽപ്പിനായി യുദ്ധം ചെയ്യുന്നത്. ഈ കർഷക സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സങ്കർഷ്  കോഡിനേഷൻ കമ്മറ്റിയാണ് ദേശീയ ഹർത്താൽ പ്രഖ്യാപിച് പ്രതിഷേധം ശക്തമാക്കിയത് .സർക്കാർ നിയമങ്ങൾ കൊണ്ടുവരുന്നതും ബില്ലുകൾ പാസാക്കുന്നതും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്.എന്നാൽ  അതേ  ജനങ്ങൾ അതേ  ബില്ലിനെ എതിർത്ത്  അതേ  ഭരണകൂടത്തിനെതിരെ പോരാടുന്നതും നിരത്തിലിറങ്ങേണ്ടി വരുന്നതും എന്തിനാണെന്ന് സർക്കാർ എന്തു കൊണ്ടാണ് ചിന്തിച്ചു നോക്കാത്തത്  ?   പ്രക്ഷോഭങ്ങൾ പരിധി വിടുമ്പോഴും എന്തു കൊണ്ടാണ് മോദി സർക്കാർ മൗനം ഭുജിക്കുന്നത് .ബില്ലിൽ പറയുന്ന ചില പ്രത്യേക അനുമതികളാണ്  രാജ്യത്തെ ചൊടിപ്പിക്കുന്നത്.അത് ഇപ്രകാരമാണ്.ഈ ബില്ല് പ്രകാരം കാര്ഷികോത്പന്നങ്ങൾ സംസ്ഥാനത്തിനുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കൊണ്ടുപോകാം.ഉത്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം.കമ്പനികൾക്കും പാർട്ണർ ഷിപ് സ്ഥാപനങ്ങൾക്കും സംഭരണം നടത്താം.ഭക്ഷ്യവസ്തുക്കൾ ,വളം,പെട്രോളിയം,തുടങ്ങിയവ സ്വകാര്യ വ്യക്തികൾക്കും ആർക്കും പരിധിയില്ലാതെ സംഭരിക്കുകയും  വിതരണം ചെയ്യുകയും ചെയ്യാം.ഇവിടെ സർക്കാരിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. .

ഒറ്റ നോട്ടത്തിൽ അതിഗംഭീരമായി ഇടനിലക്കാരന്റെ സഹായം കൂടാതെ,കർഷകരുടെ നന്മ മാത്രം പ്രതീക്ഷിച്ചുകൊണ്ട് നിലവിൽ വന്നതാണ് ബില്ലെന്നു  തോന്നാം.എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന പ്രശനം എന്താണ്? ഇത്തരത്തിലൊരു ബില്ലാണ് നിലവിൽ വന്നതെങ്കിൽ  എന്തിനാണിവിടെ ഇത്രയും വലിയൊരു  പ്രക്ഷോഭം അലയടിക്കുന്നത് .ഉത്തരം പകൽ  പോലെ വ്യക്തമാണ്.  അതിലൊന്ന്  കാർഷിക മേഖലയെ കോര്പറേറ്റുകൾക്കു തുറന്നു കൊടുക്കുകയാണ് എന്നത് തന്നെയാണ് .ഇതിലൂടെ പ്രാദേശിക ചന്തകളും കുഞ്ഞു ചന്തകളുമെല്ലാം ഇല്ലാതാവും.കർഷകരിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്ന കുഞ്ഞു കച്ചവടക്കാർ  പെരുവഴിയിലാകും.ഇതിലൂടെ കോർപറേറ്റുകൾ  വിപണിയുടെ പരിപൂർണ അധികാരം കയ്യടക്കും. ഇത് മാത്രമല്ല സർക്കാരിന്റെ അധികാരങ്ങൾ എടുത്തുകളയുന്നതോടെ സാധനങ്ങളിൽ ഈടാക്കുന്ന അധിക നികുതിയും തീരുവയുമെല്ലാം ഒഴിവാക്കപ്പെടും കോര്പറേറ്റുകൾക്കു വ്യാപരത്തിനുള്ള സാദ്ധ്യതകൾ ഇതിലൂടെ കൂടും. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ഉണ്ടാകും.പറയുന്ന വിലയ്ക്കു സാധനങ്ങൾ വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാകും. പ്രാദേശിക ചന്തകളുടെ പ്രാമുഖ്യം കുറയുന്നതോടെ കച്ചവടങ്ങൾ  നഗരപ്രദേശങ്ങളിലേക്കു മാത്രമായി കേന്ദ്രീകരിക്കപ്പെടും.ലാഭം പ്രതീക്ഷിച് മാത്രം കൃഷിയിറക്കും.പണം കൂടുതൽ കിട്ടുന്ന വിളകൾ മാത്രം കൃഷി ചെയ്യാൻ തുടങ്ങും.രാജ്യത്തെ കാര്ഷികോത്പാദനം  ആർക്കു വേണ്ടിയാകും എന്നതും കോര്പറേറ്റ് തീരുമാനിക്കും.കര്ഷകന് കൃഷിയുടെയും വിളയുടെയും   മുകളിലുള്ള  സ്വതന്ത്ര്യം നഷ്ടപ്പെടും. ആഭ്യന്തര കമ്പോളത്തെക്കാൾ കയറ്റുമതി സാധ്യതകളായിരിക്കും പരിഗണിക്കാൻ പോകുന്നത്. കോർപറേറ്റുകൾക്ക് സാധനങ്ങളുടെ വിപണി വില നിശ്ചയിക്കാനാകും.കൃത്രിമമായ ഭഷ്യ വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കപ്പെടും. സാധാരണക്കാരെയും കര്ഷകനെയും ഇത് ഒരുപോലെ ബാധിക്കും. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് കാർഷിക ബില്ല് സൃഷ്ടിക്കാൻ പോകുന്നത്. ഇത്രയൊക്കെ ആരോപണങ്ങളും വസ്തുതകളും ഉണ്ടായിട്ടും ഭരണകൂടം കണ്ണടച്ചിരുട്ടാക്കുന്നത് എന്തിനാണ്പ്രതിപക്ഷത്തിന്റെ എതിർപ്പിനെ വക വയ്ക്കാതെ,കാർഷിക ബില്ല്  വോട്ടെടുപ്പിന് വയ്ക്കാതിരുന്ന അസാധാരണ നടപടിക്കെതിരെ രാജ്യ സഭയിൽ പ്രതിഷേധിച്ച 8  എം പിമാരെ സസ്പെൻഡ് ചെയ്തത് എന്തിനായിരുന്നു?
ഘടക കക്ഷിയല്ലെങ്കിലും ബിജെപി ആഗ്രഹിച്ചിരുന്ന നിലപാടെടുത്തിരുന്ന പാർട്ടികൾ പോലും കര്ഷകര്ക്കൊപ്പം സമരം ചെയ്തത് എന്തിനായിരുന്നു? ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ പാസാക്കിയ ബില്ല് അതെ ജനങ്ങൾക്കാവശ്യമില്ലെന്നൊളിയിട്ടു പറയുമ്പോഴും എന്തിനാണ് കേന്ദ്രസർക്കാർ അത്‌ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ?
ഇത് അജണ്ട തന്നെയാണ്. ജനാധിപത്യ ഇന്ത്യയുടെ നട്ടെല്ല് തകർക്കുന്ന , കർഷകന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുന്ന ,  കോർപറേറ്റുകൾക്ക് മുന്നിൽ ഇന്ത്യയെ തീറെഴുതികൊടുക്കുന്ന വ്യക്തമായ അജണ്ട