Follow Me TV

The Unbeatable

ഇന്ത്യന്‍ സിനിമയും കൊവിഡും

സിനിമകളെ ഇഷ്ടപ്പെടാത്തവരായി ഇന്ത്യ മഹാരാജ്യതന്നല്ല നമ്മുടെ ലോകത്ത് തന്നെ ആരും കാണില്ല . ആശയങ്ങള്‍ ദൃശ്യവല്‍ക്കരിച്ചു കാഴ്ചക്കാരിലേക്ക് എത്തിക്കുമ്പോള്‍ സിനിമ എന്ന മാധ്യമത്തിന്റെ ദൗത്യം നിറവേറ്റപ്പെടുന്നു .1895 ഡിസംബര്‍ 28 നാണ് ലൂമിയര്‍ സഹോദരന്മാര്‍ പാരീസിലെ ഒരു കഫേയില്‍ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം നടത്തിയത് . നിത്യ ജീവിതത്തിലെ സംഭവങ്ങളായിരുന്നു ഇവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ . ആറു മാസങ്ങള്‍ക്ക് ശേഷം 1896 ജൂലൈ 7 ന് ഇതേ ചിത്രം ബോംബയിലില്‍ പ്രദര്‍ശനം നടത്തിയത് മുതല്‍ സിനിമ മേഖലയ്ക്ക് ഇന്ത്യയില്‍ പ്രാധാന്യം ഏറി . തുടര്‍ന്ന് ബോംബയില്‍ 1913 മെയ് 3 ന് രാജ ഹരിച്ഛന്ദ്ര പ്രദര്‍ശനത്തിനെത്തി .ഇന്ത്യന്‍ സിനിമയുടെ ചരിത്രവും അവിടെ ആരംഭിച്ചു .അതിനാല്‍ തന്നെ ഇന്ത്യന്‍ സിനിമ വെള്ളിത്തിരയെ കുറിച്ച് പറയുമ്പോള്‍ സിനിമ ലോകത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നത് ദാദാ സാഹെബ് ഫാല്‍കെയെയാണ് .

ഇന്ത്യയിലെ ആദ്യത്തെ ശബ്ദ സിനിമ 1931 മാര്‍ച്ചിന് പ്രദര്‍ശനത്തിനെത്തിയ പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന് അര്‍ത്ഥം വരുന്ന ആലം ആരയാണ് .1959 ജനുവരി 2 ന് ഇന്ത്യയിലെ ആദ്യത്തെ സിനിമ സ്‌കോപ്പ് ചിത്രം പ്രദര്‍ശനത്തിനെത്തി .കടലാസ് പൂക്കള്‍ എന്ന് മലയാള അര്‍ത്ഥം വരുന്ന കാഗസ് കാ ഫൂല്‍ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേര് .കറുപ്പിലും ,വെളുപ്പിലും മാത്രം കഴിഞ്ഞ ഇന്ത്യന്‍ സിനിമ വര്‍ണ്ണ വെളിച്ചത്തിലെത്തിയത് 1937 ലാണ് .കിസാന്‍ കന്യയാണ് ആദ്യ വര്‍ണ്ണ ചിത്രം .ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയിലെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് ഇറങ്ങി പ്രേക്ഷകന്റെ തൊട്ടുമുന്നിലെത്തി വിസ്മയിപ്പിച്ചത് 1984 ആഗസ്റ്റ് 24 നാണ് .മൈ ഡിയര്‍ കുട്ടിച്ചാത്തനാണ് ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ചിത്രം .എന്നാല്‍ ഇന്ന് സിനിമ എന്നത് വലിയ ഒരു വ്യാവസായിക മേഖലയായി മാറിക്കഴിഞ്ഞു .ഏകദേശം 1600 ഓളം സിനിമകളാണ് ഇന്ത്യയിലെ വിവിധ ഭാഷകളിലായി പ്രതിവര്‍ഷം നിര്‍മ്മിക്കപ്പെടുന്നത് .3 .5 ബില്യണ്‍ ടിക്കയറ്റുകളാണ് ഇന്ത്യയിലൂടെ നീളം ഒരു വര്ഷം സിനിമ പ്രദര്‍ശനത്തിനായി വിറ്റഴിക്കപ്പെടുന്നത് .2015 ലെ കണക്കു പ്രകാരം ലോകത്ത് 2 .5 ബില്യണ്‍ യു എസ് ഡോളറിന്റെ വരുമാനമാണ് ബോക്‌സോഫീസില്‍ ഇന്ത്യന്‍ സിനിമകളുടേതായി കണക്കില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത് .ബോക്‌സോഫീസ് വരുമാനത്തിന്റെ 43 ശതമാനം സംഭാവന ഹിന്ദി ചലച്ചിത്രങ്ങളുടേതാണ് . തെലുഗ് ,തമിഴ് സിനിമ മേഖലകള്‍ 36 ശതമാനവും .കന്നഡ ,മലയാളം ,മറാട്ടി തുടങ്ങി മറ്റു ഭാഷ ചിത്രങ്ങളുടേതെല്ലാം 21 ശതമാനവുമാണ് . ഇത്തരത്തില്‍ വളര്‍ന്ന ഇന്ത്യന്‍ സിനിമ മേഖലയെ നിലവില്‍ കോവിഡ് മഹാമാരി പിടിച്ചു കുലുക്കിയിരിക്കുകയാണ് . കോവിടിന്റെ അതിപ്രസരം സിനിമ മേഖലയിലേക്കും വ്യാപിച്ചു . ഇതുമൂലം സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ,ചിത്രീകരിച്ച സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കുകയും ചെയ്തു .ഇതോടെ സിനിമ മേഖലയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണ് .നിലവില്‍ ഇന്ത്യന്‍ സിനിമ വ്യവസായം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് .എന്നാല്‍ കോവിഡ് കാലഘട്ടത്തിലും പുതു ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ സിനിമ മേഖലയ്ക്കായി .സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍്ശിപ്പിക്കുന്നതിന് പകരം കോവിഡ് പ്രോട്ടോകാള്‍ പാലിച്ചു ഓണ്‍ലൈനായി പ്രദര്‍ശനം നടത്തി .ഈ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് . അതേസമയം കോവിഡ് കാലഘട്ടത്തില്‍ സിനിമ മേഖലയില്‍ ദുരിതമനുഭവിക്കുന്ന വ്യക്തികളും ഉണ്ട് . കോ ആര്‍ട്ടിസ്റ്റുകളായി സിനിമയില്‍ പ്രേത്യക്ഷ പെടുന്ന ഇവര്‍ ഉപജീവനത്തിനായി മറ്റ് തൊഴില്‍ മേഖലകള്‍ തേടി പോവുകയാണ് .ലോക്ക് ഡൗണ്‍ കാലത്ത് മലയാള സിനിമയ്ക്ക് ഉണ്ടായത് 600 കോടി രൂപയുടെ നഷ്ടമാണ് . അതേസമയം ഇതേ ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരിച്ചു പൂര്‍ത്തിയാക്കിയ ലവ് എന്ന മലയാളചലചിത്രം ഒക്ടോബര്‍ 15 ന് തീയേറ്ററുകളില്‍ എത്തി .ഗള്‍ഫിലെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത് .ഇതോടെ ലോക്ക് ഡൗണിനു ശേഷം ഇന്ത്യക്ക് പുറത്തെ തീയേറ്ററുകളില്‍ റീലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയും ലവിന് ലഭിച്ചു .നിലവില്‍ പരിമിതമായ ആളുകളെ ഉപയോഗപ്പെടുത്തി സിനിമകളുടെ ചിത്രീകരണം നടത്താം എന്ന് പ്രഖ്യാപനം വന്നെങ്കിലും ഈ മേഖലയുടെ നിലനില്‍പ്പ് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ് .വരും മാസങ്ങളിലെങ്കിലും സിനിമ ചിത്രീകരണങ്ങള്‍ നടന്നു , മേഖല പഴയതില്‍ നിന്നും മികച്ച നേട്ടത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ ദിവസ വേതനക്കാര്‍ മുതല്‍ കോടികള്‍ പത്രിഭലം വാങ്ങുന്ന താരങ്ങള്‍ വരെ.