Follow Me TV

The Unbeatable

ഭൂമിക്ക് തലതിരിഞ്ഞാലോ

തലതിരിഞ്ഞത് അല്ലെങ്കില്‍ തലതിരിഞ്ഞവന്‍ എന്നോക്കെ നമ്മള്‍ സധാരണയായി ഉപയോഗിക്കുന്ന ക്ലീഷേ പ്രയോഗങ്ങളാണ് . നാം വസിക്കുന്ന ഭൂമിയില്‍ നമ്മള്‍ നേരെ നില്‍ക്കുന്നത് സാങ്കേതികമായി പറഞ്ഞാല്‍ ഫ്രിക്ഷന്‍ ഗ്രാവിറ്റി തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കൊണ്ട് കൂടിയാമാണ് . ഭൂമി അതിന്റെ അച്ചുതണ്ടില്‍ കൃത്യമായി കറങ്ങുന്നു . അതിനാല്‍ തന്നെ ഒരു പകലിന് ഒരു രാത്രിയും സംഭവിക്കുന്നു. എന്നാല്‍ നമ്മുടെ ഭൂമി ഒന്ന് തലതിരിഞ്ഞ് കറങ്ങിയാലോ ?

https://youtu.be/_yHMeKV87JQ

ഭയപ്പെടേണ്ട കേവലം ഒരു കൗതുകത്തിനായി മാത്രം നമ്മുക്ക് ഭൂമിയുടെ തലതിരിഞ്ഞുള്ള കറക്കത്തെ കുറിച്ച് ചിന്തിക്കാം .നാം ഉള്‍പ്പെടുന്ന എല്ലാ വ്യക്തികളുടെയും ചിന്തയിലൂടെ ഒരിക്കില്‍ എങ്കിലും കടന്നു പോയ ചോദ്യമാണിത്. ഭൂമി തിരിഞ്ഞ് കറങ്ങിയാല്‍ എന്ത് സംഭവിക്കും ? . ഭൂമധ്യ രേഖയില്‍ സെക്കന്‍ഡില്‍ 460 മീറ്റര്‍ എന്ന വേഗതയിലാണ് ഭൂമി കറങ്ങുന്നത്. ഇതെ വേഗതയില്‍ ഭൂമി തിരിഞ്ഞ് കറങ്ങിയാല്‍ അത് അതിതീവ്രമായ ഭൂ ചലനങ്ങള്‍ക്കും ,കൊടുംങ്കാറ്റുകള്‍ക്കും ,വമ്പന്‍ സുനാമികള്‍ക്കും കാരണമാകും . ഇത് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ദോഷക്കരമാകും . ഇനി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഭൂമി തിരിഞ്ഞ് കറങ്ങി എന്ന് ഇരിക്കട്ടെ അപ്പോള്‍ എന്ത് സംഭവിക്കും . സാധാരണ ഗതിയില്‍ സൂര്യന്‍ ഉദിക്കുന്നത് കിഴക്കാണ് . ഇത് പടിഞ്ഞാറാകും . കുടാതെ കലാവസ്ഥ ഇന്നുള്ളതിന്റെ നേരെ വിപരീതമാകും . നമ്മുടെ സമുദ്രങ്ങളിലെ പലതരം വായു – ജല പ്രവാഹങ്ങളുടെ ഗതിമാറ്റമായിരിക്കും കലാവസ്ഥമാറുന്നതിന്റെ പ്രധാനകാരണം . അതിനാല്‍ തന്നെ ഇന്നത്തെ ആമസോണ്‍ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം മരുഭൂമിയാകും , സഹാറ മരുഭൂമി മരുഭൂമി അല്ലാതെയാകും. ഇനി എടുത്ത് പറയേണ്ട മറ്റൊരുകാര്യം ഈ പ്രതിഭാസം മൂലം ഭൂമിയിലെ വനസമ്പത്ത് കുറയില്ല. പകരം കൂടുതല്‍ പച്ചപ്പ് ഉണ്ടാകും . ഇന്ന് തണുത്തുറഞ്ഞ് ഇരിക്കുന്ന റഷ്യന്‍ മേഖല കൂടുതല്‍ ഉഷ്ണ മേഖലയായി മാറും . കുടാതെ സമുദ്രത്തില ഓക്സിജന്‍ പുറത്ത് വിടുന്ന പ്ലാങ്ക്റ്റോണുകളുടെ എണ്ണവും കൂടും .എന്നാല്‍ ഇത് നമ്മുക്ക് ചെറിയ ഒരു ദോഷം സൃഷ്ടിക്കും അന്തരീക്ഷത്തിലെ കൂടിയ അളവിലുള്ള ഓക്സിജന്‍ കാലക്രമത്തില്‍ ഭൂമിയിലെ ജീവനുകള്‍ക്ക് ദോഷം ചെയ്യും.