Follow Me TV

The Unbeatable

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജിഎസ്ടി യോഗം ഇന്ന്

ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നല്‍കാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും .കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ വായ്പയെടുത്ത് നല്‍കുമ്പോള്‍ ഈ വര്‍ഷത്തെ പ്രതീക്ഷിത നഷ്ട പരിഹാരത്തുക മാത്രമേ സംസ്ഥാനത്തിന് ലഭിക്കുകയുള്ളു. ഇത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്. അതിനാല്‍ ഏത് തരത്തില്‍ കേന്ദ്ര നിര്‍ദേശത്തോട് പ്രതികരിക്കേണ്ടതെന്ന് യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.