Follow Me TV

The Unbeatable

കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവം; യഥാർത്ഥ കാമുകൻ താനല്ലെന്ന് നിധിൻ

കണ്ണൂർ : തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുമായി നിധിൻ . നിധിനും കാമുകി ശരണ്യയും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.എന്നാൽ താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ആരോപിക്കുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേസിലെ രണ്ടാം പ്രതി നിധിന്‍ കോടതിയെ സമീപിച്ചു. അഡ്വ. മഹേഷ്‌ വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. ശരണ്യയാണ്‌ ഒന്നാംപ്രതി. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ്‌ അമ്മ ഒന്നര വയസുള്ള മകന്‍ വിയാനെ കൊലപ്പെടുത്തിയതെന്നായിരുന്നു കണ്ടെത്തല്‍. കുഞ്ഞിനെ കാണാതായ സമയത്ത്‌ ശരണ്യയും ഭര്‍ത്താവ്‌ പ്രണവും ധരിച്ചിരുന്ന വസ്‌ത്രങ്ങളുടെ ശാസ്‌ത്രീയ പരിശോധഫലങ്ങളും കേസില്‍ നിര്‍ണായകമായി.