ജാര്‍ഖണ്ഡിലെ ദുംകയിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.ഇന്നലെയാണ് സംഭവം നടന്നത്. രാംഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള താഡി ഗ്രാമത്തിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. രാവിലെ സൈക്കിളില്‍ ട്യൂഷന് പോയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തി. ഇതിന് സമീപം കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ജാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊലെയാണിത്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം