വളരും തോറും പിളരും…പിളരും തോറും വളരും…കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതു തത്വമാണിതെന്ന് എല്ലാ മലയാളികള്‍ക്കുമറിയാം.അനവധി നിരവധി ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കെ എം മാണി എന്ന അതികായന്റെ കാലശേഷം മകന് ജോസ് കെ മാണി പതിറ്റാണ്ടുകള്‍ നീണ്ട യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് മാണിയോട് വര്‍ഗ്ഗശത്രുത പുലര്‍ത്തിയ ഇടത് പാളയത്തിലേക്ക് ചുവടുമാറ്റുമ്പോള്‍,കേരളാ കോണ്‍ഗ്രസ് ചരിത്രം പരിശോധിക്കുന്നത് അല്‍പ്പം കൗതുകം ഉള്ള കാര്യം തന്നെയാണ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാള്‍ 1964 ല്‍ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ് . അന്ന് കോണ്‍ഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോര്‍ജ്ജ് ആണ് കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. 1969 ല്‍ സി അച്യുതമേനോല് സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി കെ എം ജോര്‍ജ് മന്ത്രിയായി .സിപി ഐക്കു പുറമേ മുസ്ലീം ലീഗ് , എസ് എസ് പി എന്നിവരും കോണ്‍ഗ്രസിന് പുറത്ത് നിന്ന് പിന്തുണച്ചു. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം മൂലം കേരള കോണ്‍ഗ്രസ് വിട്ടുനിന്നു . 1971 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്കൊപ്പം മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തുടര്‍ന്നില്ല . 1975 ല്‍ ഐക്യമുന്നിണിക്കൊപ്പം ഡിസംബര്‍ 26 ന് കേരള കോണ്‍ഗ്രസ് വീണ്ടും അച്യുതമേനോന് മന്ത്രിസഭയില്‍ എത്തുകയും കെ എം മാണിയും ആര് ബാലകൃഷ്ണ പിള്ളയും മന്ത്രിന്മാരാവുകയും ചെയ്തു. 1977 ല്‍ മാണി വിഭാഗം ഐക്യമുന്നണിയില്‍ ആര് ബാലകൃഷ്ണപിള്ള പാര്‍ട്ടി നേതൃത്വവുമായി പിണങ്ങി ഇടതുമുന്നണിയില്‍ എത്തി.ഒടുവില്‍ 1979 ല്‍ മാണി , ജോസഫ് വിഭാഗങ്ങളായി പാര്‍ട്ടി പിളര്‍ന്നു .കുടാതെ ജോസഫ് ഗ്രൂപ്പ് പ്രതിനിധി ടി എസ് ജോണിനെ പി കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് കെ എം മാണി മുന്നണി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു.
1980 ല്‍ ലോക്സഭാ ,നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാണി ഇടതുമുന്നണിക്കൊപ്പം നിന്ന് നയനാര്‍ മന്ത്രി സഭയില്‍ ധനമന്ത്രി ആവുകയും ചെയ്തു.1981 ല്‍ കെ എം മാണി ഇടതുപക്ഷത്തിന് നല്കിയ പിന്തുണ പിന്‍വലിച്ചു ഇതോടെ അന്നത്തെ സര്‍ക്കാര്‍ വീണു.തുടര്‍ന്ന് മാണിയും ജോസഫ് വിഭാഗവും യുഡിഎഫ് നൊപ്പം നിന്നു. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കം മൂലം ജോസഫ് വിഭാഗം യുഡിഎഫ് വിട്ടു.തുടര്‍ന്ന് പി ജെ ജോസഫ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കലും വിജയിച്ചില്ല.1991 ല്‍ ജോസഫ് വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായി . 2010 ല്‍ ജോസഫ് വിഭാഗം എല്‍ഡി എഫ് വിട്ട് യുഡിഎഫിനൊപ്പം മാണി വിഭാഗത്തില്‍ ലയിച്ചു. എന്നാല്‍ 2016 ല്‍ യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുകയും 2018 ല്‍ വീണ്ടും യുഡിഎഫില്‍ ചേരുകയും ചെയ്തു. 2019 ഏപ്രില്‍ 9 ന് കെ എം മാണി അന്തരിക്കുകയും പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് തോല്‍വി നേരിടെണ്ടിയും വന്നു.2020 ജൂണ്‍ 29 ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച കരാര്‍ ലംഘിച്ച ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നു മാറ്റിനിര്‍ത്തി ഒടുവില്‍ ഒക്ടോബര്‍ 14 ന് കേരള കോണ്‍ഗ്രസ് (എം ) ഇടതുമുന്നണിയിലേക്കെന്ന് ജോസ് കെ മാണിയുടെ പ്രഖ്യാപനവും വന്നു.
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്