Follow Me TV

The Unbeatable

കർശന നിയന്ത്രണത്തിൽ ശബരിമല ഇന്ന് തുറക്കും

ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ ശാന്തി എകെ സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറന്ന് ദീപങ്ങള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്‌നി പകരും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല.തുലാമാസം ഒന്നായ നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. വെര്‍ച്വുല്‍ ക്യൂവഴി ബുക്ക് ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ദര്‍ശനാനുമതിയുള്ളത്. വടശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പമ്പയില്‍ സ്നാനം അനുവദിക്കില്ല. ഇതിന് പകരം ഷവര്‍ ബാത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഭിഷേകത്തിനായുള്ള നെയ്യ് പ്രത്യേകം കൗണ്ടറില്‍ സ്വീകരിക്കും. അപ്പം, അരവണ കൗണ്ടറുകളും പ്രവര്‍ത്തിക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.