Follow Me TV

The Unbeatable

രാഷ്ട്രീയ മാറ്റം നല്ലതല്ല; വേണമെങ്കിൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കും; എം.ബി.ജോസഫ്

വർഷങ്ങളോളം നീണ്ട യു.ഡി.എഫ് ബന്ധം അവസാനിപ്പിച്‌  എൽ .ഡി എഫ്‌ ലേക്ക് ചുവടുമാറ്റിയ ജോസ് കെ മാണിയെ വിമർശിച്  മാണിയുടെ മരുമകൻ രംഗത്ത് . മുന്നണിമാറ്റത്തോട് യോജിപ്പില്ലെന്നും വേണ്ടിവന്നാല്‍ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ബി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരുകാലത്ത് എൽ ഡി ഫുമായി പൊരുത്തപെടാനാകാതെ യുഡിഫ് ലേക്ക് തിരിച്ചെത്തിയ വ്യക്തിയാണ് കെ എം മാണി.ബാര്‍ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനം കൂടിയാണ് സി പി എം . കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ എന്നനിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും ജോസഫ് പ്രതികരിച്ചു.