പാലാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നാവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്‍. അത്തരമൊരാശയം സിപിഎം മുന്നോട്ട് വക്കുമെന്ന് കരുതുന്നില്ലെന്നും ജയിച്ച സീറ്റുകള്‍ ആര്‍ക്കും വിട്ടുനല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജോസ് കെ മാണി വരുന്നതും ഇടത്പക്ഷം ശക്തമാക്കുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യുമെന്നും ടിപി പീതാംബരന് പറഞ്ഞു.കൊച്ചിയിലാണ് പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുന്നത്.പാലാസീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടന്ന നിലപാടിലാണ് മാണി സി കാപ്പന്. സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവര്‍.അങ്ങനെ വന്നാല്‍ യിഡ്എഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്