Follow Me TV

The Unbeatable

ഇടവേള ബാബുവിന് കത്തെഴുതി ഡബ്ല്യൂസിസി

അമ്മയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടും നടിക്ക് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചും അമ്മ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാന്‍ വീണ്ടും അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി,പത്മപ്രിയ എന്നിവര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തെഴുതി.സംഘടനയിലെ അംഗമായ പാര്‍വ്വതി തിരുവോത്ത് ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കി സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ അംഗങ്ങളെല്ലാം പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനങ്ങളാണ് കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലെടുത്തത്.