Follow Me TV

The Unbeatable

നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ 89ആം ജന്മദിനം ഇന്ന്.കലാം സ്മരണയിൽ രാജ്യം.

ഇന്ത്യന്‍ ജനതക്ക് വെറുമൊരു വ്യക്തിയല്ല, ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും സ്വന്തം ജീവിതം തന്നെ നമ്മുക്കുമുന്നില്‍ ഒരു പാഠപുസ്തകമായി സമര്‍പ്പിക്കുകയും ചെയ്ത മഹാ വ്യക്തിയാണ് എപിജെ അബ്ദുള്‍കലാം.ഇന്ന് ഒക്ടോബര്‍ 15.മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ ജന്മദിനം.

1931ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു കലാമിന്റെ ജനനം. ജൈനുലബ്ദീന്‍ ആയിഷമ്മ ദമ്പതികളുടെ ഇളയമകനായി ഒരു ഇടത്തരം കുടുംബത്തില്‍ കലാം ജനിച്ചു.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന തന്റെ കുടുംബത്തെ നയിക്കാന്‍ പത്രം വിറ്റും മണെണ്ണ വിളക്കിനടിയിലിരുന്നു പഠിച്ചും കലാം വളര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് ജോസഫ് കോളേജില്‍ നിന്നും ഭൗതീകശാസ്ത്രത്തില്‍ ബിരുദം നേടിയ കലാം പിന്നീട് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിനു ചേര്‍ന്നു.ആകാശത്തെ സ്വപ്‌നം കണ്ടു നടന്നിരുന്ന കലാം വിമാനത്തിന്റ് സാങ്കേതിക വശങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കി,1958ല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലില്‍ ട്രെയ്‌നീ ആയി ചേര്‍ന്നു.അവിടെ നിന്നും വ്യോമസേനയിലേക്കുള്ള ഇന്റര്‍വ്യൂവിനായി ഡെറാഡൂണിലേക്ക് പോയെങ്കിലും സെലക്ഷന്‍ കിട്ടിയില്ല. നിരാശനായെങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല.കലാമിന്റ പ്രതിഭ കണ്ടറിഞ്ഞ് പ്രശസ്ത ശാസ്ത്രഞ്ജനായിരുന്ന ഡോ; വിക്രം സാരാഭായി നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ചേരുവാനായി കലാമിനെ ക്ഷണിച്ചു.തുടര്‍ന്ന് തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങുവാനായി കലാമിനെ ഏല്‍പ്പിച്ചു.കലാമിന്റെ നേതൃത്വത്തില്‍ 1963 നവംബര്‍ 1ന് തിരുവനന്തപുരം തുമ്പയില്‍ നിന്ന് ആകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചു.1969ല്‍ കലാം ഐഎസ്ആര്‍ഒയില്‍ നിയമിതനായി.
12 വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ 1979 ആഗസ്റ്റില്‍ എസ്എല്‍വി3 വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തു. 1980 ജൂലൈ 17ന് ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ് എല്‍വി3 വിജയകമായി ഭ്രമണപഥത്തില്‍ എത്തിച്ചു. 1999ല്‍ അഗ്നിച്ചിറകുകള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറക്കി. 2002ല്‍ ഇന്ത്യയുടെ 11ാംമത്തെ രാഷ്ട്രപതിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.്‌രാഷിട്രീയക്കാരന്‍ അല്ലാത്ത രാഷ്ട്രപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സ്വപ്‌നങ്ങള്‍ കാണ്ന്‍ രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിച്ച വ്യക്തിയാമണദ്ദേഹം.പരിശ്രമം കൊണ്ട് മാത്രം ഏതൊരാള്‍ക്കും ഉയരത്തിലെത്താം എന്നതിന് കലാമിന്റ ജിവിതം തന്നെയാണ് സാക്ഷി. രാജ്യത്തെ പരമോന്നത പുരസ്‌ക്കാരങ്ങളായ പത്മഭൂഷണ്‍,പത്മവിഭൂഷണ്‍,ഭാരതരത്‌ന എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.