മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചു.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് അന്ത്യം.94 വയസ്സായിരുന്നു.
1926 മാര്‍ച്ച് 18-ന് അമേറ്റൂര് അക്കിത്തത്ത് മനയിലാണ് കവിയുടെ ജനനം. അച്ഛന് വാസുദേവന്‍ നമ്പൂതിരി. അമ്മ ചേകൂര്‍ മനക്കല് പാര്‍വ്വതി അന്തര്‍ജനം. പ്രസിദ്ധചിത്രകാരനായ അക്കിത്തം നാരയണന് സഹോദരനാണ്.മകന് അക്കിത്തം വാസുദേവന്‍,ഭാര്യ ശ്രീദേവി അന്തര്‍ജനം.2019 നവംബറില്‍ ജ്ഞാനപീഠപുരസ്ക്കാരവും 2017ല്‍ പത്മശ്രീയും 2012ല്‍ വയലാര്‍ പുരസ്ക്കാരവും 2008ല്‍ എഴുത്തച്ചന് പുരസ്ക്കാരവും 1974ല്‍ ഓടക്കുഴല്‍ അവാര്‍ഡും അക്കിത്തത്തിന് ലഭിച്ചു.
അക്കിത്തത്തിന്റെ പ്രധാനകൃതികള്‍
ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസം,വെണ്ണക്കല്ലിന്റെ കഥ,ബലിദര്‍ശനം,വളകിലുക്കം,പഞ്ചവര്‍ണ്ണക്കിളി,അമൃതഗാഥിക തുടങ്ങിയവയാണ്.
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്