മലയാളി ഹോളിവുഡ് സംവിധായകന് ജോസഫ് മനു ജയിംസിന്റെ ആദ്യ മലയാള ചിത്രം നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി, ചിത്രത്തില്‍ അഹാന കൃഷ്ണയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.ഹോളിവുഡ് ചിത്രം റോവിന്ഹുഡിന്റെ സംവിധായകനായ ജോസഫ് മനു ജയിംസ് ,കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് .അഹാനയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പോസ്റ്റര്‍ ഷെയര്‍ചെയ്തിട്ടുണ്ട്. നിരവധി മലയാള സിനിമകളുടെ തിരക്കഥാ രചനകളില്‍ ഭാഗമായിട്ടുണ്ടെങ്കിലും ജോസഫ് മനു ജയിംസ് കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ആദ്യ മലയാള ചിത്രമാണ് നാന്‍സി റാണി. ലാല്‍ , അജു വര്‍ഗീസ്, അര്ജുന് അശോകന്, ബിജേഷ് ഉദ്ധവ്, ധ്രുവന്, മാമുക്കോയ, ബേസില്‍ ജോസഫ്, സോഹന്‍ സീനുലാല്‍, അബു സലിം, ദേവി അജിത്, പൌളി വില്‍സണ്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഗേഷ് നാരായണന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബസോദ് ടി ബാബുരാജാണ് എഡിറ്റര്‍. പ്രഭാ കൊട്ടാരക്കരയാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. മിട്ട ആന്റണിയാണ് മേക്കപ്പ്. നവാഗതരായ റോയ് സെബാസ്റ്റ്യന്‍, ജോണ്‍ ഡബ്ല്യ വര്‍ഗീസ്, രജനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിജേഷ് ഉദ്ധവ്, അനൂപ് ഫ്രാന്‍സിസ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍മാര്‍. ശശി പൊതുവാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്,
The Unbeatable
More Stories
ആരാധകർക്ക് നവരാതി ആശംസകൾ നേർന്ന് വിദ്യ ബാലൻ
ഭൂമിക്ക് തലതിരിഞ്ഞാലോ
നിവിന്‍ പോളിയുടെ ജന്മദിനത്തില് പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിരങ്ങി