Follow Me TV

The Unbeatable

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

മുഖ്യമന്ത്രിയുടെ മ്ുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ നീട്ടണമെന്ന് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്.വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.വലിയ അളവില്‍ സ്വര്‍ണ്ണം കടത്തിയ കേസായിരുന്നിട്ട് പോലും ശിവശങ്കറിന് എന്തിനാണ് ഇങ്ങനൊരു സംരക്ഷണം ്‌നല്‍കുന്നതെന്ന് ഇഡി അഭിഭാഷകന്‍ പറഞ്ഞു.ആദ്യം കേസ് നവംബര്‍ 2ലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇഡിയുടെ ആവശ്യപ്രകാരം ഈ മാസം 23ലേക്ക് മാറ്റി.ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭ്ിഭാഷകന്‍ പി വിജയഭാനു ഹാജരായി.