Follow Me TV

The Unbeatable

കോവിഡിന്റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യൂറോപ്പ്

കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെ മറിക്കടന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതേ തുടര്‍ന്ന് ഫ്രാന്‍സിലെ രാത്രികളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു.അയര്‍ലന്റില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു.ഇതേ തുടര്‍ന്ന് ജര്‍മനിയും മറ്റുരാജ്യങ്ങളും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി